ഹൈദരാബാദ്: കോണ്‍ഗ്രസുമായുള്ള സീറ്റ് ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ തെലങ്കാനയില്‍ സിപിഎം ഒറ്റയ്ക്ക് മത്സരിക്കും. 24 സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. ഇതില്‍ 17 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ബാക്കി സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ അടുത്ത ഘട്ടത്തില്‍ പ്രഖ്യാപിക്കും. സിപിഎം ആവശ്യപ്പെട്ട സീറ്റുകള്‍ കോണ്‍ഗ്രസ് വിട്ടുകൊടുക്കാതെ വന്നതോടെ സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെട്ടു. ഹൈദരാബാദ് സിറ്റി ഉള്‍പ്പെടെയുള്ള മണ്ഡലങ്ങള്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തെങ്കിലും സിപിഎം അംഗീകരിച്ചില്ല. തെലങ്കാനയില്‍ ഇടത് പാര്‍ട്ടികളെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. സീറ്റുകളില്‍ ധാരണയിലെത്തിയിരുന്നെങ്കില്‍ പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി ഒറ്റക്കെട്ടായി മത്സരിക്കുന്ന സംസ്ഥാനമാകുമായിരുന്നു തെലങ്കാന. ബിആര്‍എസിനെ അധികാരത്തില്‍ നിന്നും താഴെയിറക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. അഭിപ്രായ സര്‍വ്വെയും കോണ്‍ഗ്രസിന് അനുകൂലമാണ്.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി