പാലക്കാട്: തനിക്ക് പത്തനംതിട്ടയിലെ മാത്രമല്ല, പാലക്കാട്ടെയും കേരളത്തിലെയും സാധാരണ സിപിഎം പ്രവർത്തകരുടെ പിന്തുണയുണ്ടെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. പത്തനംതിട്ടയിലെ സിപിഎം ഫേസ്ബുക്ക് പേജിൽ രാഹുലിനെ പുകഴ്ത്തിയുള്ള വീഡിയോ പ്രത്യക്ഷപ്പെട്ടതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നവീൻ ബാബുവിന്റെ മരണം കൊലപാതകം ആണെന്ന നിലപാട് തന്നെയാണ് പത്തനംതിട്ടയിലെയും പുറത്തെയും സാധാരണ സിപിഎം പ്രവർത്തകർക്കുള്ളത്. സമാനമായ നിലപാട് തന്നെയാണ് വിഷയത്തിൽ ഞാനും കോൺഗ്രസും യുഡിഎഫും മുന്നോട്ടുവെക്കുന്നത്. അതുപോലെ പല വിഷയങ്ങളിലും സർക്കാരിനോടും പാർട്ടിയോടും സിപിഎം പ്രവർത്തകർക്ക് അതൃപ്തിയുണ്ട്. സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ നേതൃവിരുദ്ധ തരംഗം ശക്തമാണ്. 63,000ത്തോളം ഫോളോവേഴ്സുള്ള പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. സ്ഥിരമായി പാർട്ടിയുടെ പരിപാടികളും നിലപാടുകളും അപ്ലോഡ് ചെയ്യപ്പെടുന്ന പേജ് തങ്ങളുടേത് അല്ലെന്ന് പറയുന്നത് വ്യാജമാണ്. ഒരു ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്യുന്നതുപോലെ അല്ല, വീഡിയോ അപ്ലോഡ് ചെയ്യുന്നതെന്നും ഇതിലൂടെ വ്യക്തമാകുന്നത് സിപിഎം പോലും താൻ ഉയർത്തിക്കാട്ടുന്ന രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നു എന്നതാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Trending
- ബഹ്റൈൻ എയർഷോ ഇന്ന് മുതൽ
- എം.ടി പത്മയുടെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്റൈൻ അനുശോചിച്ചു
- ഐസിഐസിഐ ബാങ്കിന്റെ മനാമ നഗരത്തിലെ ശാഖ സീഫിലേക്ക് മാറ്റി
- പ്രിയങ്ക ആരാധനാലയങ്ങളും മതചിഹ്നവും പ്രചാരണത്തിന് ഉപയോഗിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
- ബഹ്റൈൻ നിയമലംഘകരായ 257 വിദേശികളെ നാടുകടത്തി
- യു.ഡി.എഫിൽ ചേർന്ന ഫറോക്ക് നഗരസഭാ കൗൺസിലറെ ചെരിപ്പുമാല അണിയിക്കാൻ ശ്രമം; കയ്യാങ്കളി
- രണ്ടു വരകൾ 40 കവിത സമാഹാരത്തിന്റെ ജി.സി.സി തല പ്രകാശന ഉത്ഘാടനം നിർവഹിച്ചു
- മാസപ്പടി കേസ്; നിയമപ്രകാരമല്ലാത്ത കാര്യങ്ങൾ ചെയ്തിട്ടില്ല, രേഖകൾ കെെമാറാനാകില്ലെന്ന് സിഎംആർഎൽ