കൊച്ചി: അനധികൃത സ്വത്ത് സമ്പാധന പരാതിയില്‍ സി പി എം എറണാകുളം ജില്ലാ കമ്മിറ്റിയംഗവും കളമശേരി ഏരിയാ സെക്രട്ടറിയുമായ വി എ സക്കീര്‍ ഹുസൈനെ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ സക്കീര്‍ ഹുസൈനെ ആറു മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. സി പി എം സംസ്ഥാന കമ്മിറ്റിയംഗം സി എം ദിനേശ് മണി, ജില്ലാ സെക്രട്ടറിയേറ്റംഗം പി ആര് മുരളീധരന് എന്നിവരാണ് സക്കീര്‍ ഹുസൈനെതിരായ പരാതികള്‍ അന്വേഷിച്ച് വസ്തുതകളുണ്ടെന്ന് കണ്ടെത്തിയത്. അനധികൃത സ്വത്ത് സമ്പാദനം, പ്രളയ ഫണ്ട് തട്ടിപ്പ്, സി പി എം നേതാവിന്റെ ആത്മഹത്യ തുടങ്ങി നിരവധി വിവാദങ്ങളില്‍ ഉള്‍പ്പെട്ട പശ്ചാത്തലത്തിലാണ് സക്കീര്‍ ഹുസൈനെതിരെ പാര്‍ട്ടി നടപടിയെടുത്തത്. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവന്, കെ രാധാകൃഷ്ണന്, എം സി ജോസഫൈന് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ലെനിന് സെന്ററില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റാണ് നടപടി തീരുമാനിച്ചത്.
Trending
- അനന്തുകൃഷ്ണൻ നടത്തിയ സ്കൂട്ടർ തട്ടിപ്പിൽ കാസർക്കോട്ടും പരാതി
- ‘100 കോടി ഷെയർ നേടിയ ഒരു സിനിമയുടെ പേര് പറയട്ടെ; സുരേഷ് കുമാർ
- ‘യുവതിയ്ക്ക് താലി ഉടൻ തിരികെ നൽകണം’; കസ്റ്റംസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഹെെക്കോടതി
- വിഷ്ണുജയുടെ ആത്മഹത്യ: ഭര്‍ത്താവ് പ്രഭിന് സസ്പെന്ഷന്
- ഹോസ്റ്റലിൻ്റെ മൂന്നാംനിലയിൽനിന്ന് വീണ് പരിക്കേറ്റ യുവതികളിൽ ഒരാൾ മരിച്ചു
- ബഹ്റൈന്‍ യുവജന ദിനം: സ്മാരക സ്റ്റാമ്പ് ഡിസൈന്‍ മത്സരം ആരംഭിച്ചു
- ജോസഫ് ടാജറ്റ് തൃശൂര്‍ ഡിസിസി അധ്യക്ഷന്‍
- പാലാരിവട്ടത്ത് നടുറോഡിൽ ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്ക് ക്രൂരമര്‍ദനം