തിരുവനന്തപുരം:പെരിയ കൊലക്കേസിലെ പ്രതികള്‍ സി.പി.എം ആണെന്ന് തെളിയിക്കുന്നതാണ് ഇന്നുണ്ടായിരിക്കുന്ന അറസ്റ്റെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നേരത്തെ യു.ഡി എഫ് പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്നു തെളിഞ്ഞിരിക്കുന്നു. ഈ കേസ് ആദ്യം മുതല്‍ക്ക് തന്നെ തേച്ച് മാച്ച് കളയാനാണു പോലീസ് ശ്രമിച്ചത്.സംസ്ഥാന പോലിസ് തയ്യറാക്കിയ കുറ്റം പത്രം പോലും പ്രതികള്‍ക്ക് വേണ്ടി തയ്യാറാക്കിയതാണ്.
കേസിലെ അട്ടിമറി ശ്രദ്ധയില്‍പ്പെട്ട ഹൈക്കോടതിനിര്ദ്ദേശിച്ച സിബിഐ അന്വേഷണത്തിനെതിരെ കോടികള്‍ മുടക്കി സുപ്രീം കോടതിയെ സമീപിച്ചതും നമ്മള് കണ്ടതാണ്. പിണറായി വിജയന് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെങ്കിലും അതെല്ലാം അസ്ഥാനത്തായി.
സിബിഐയുടെ അറസ്റ്റോട് കുടി സര്‍ക്കാരിന്റെ അറിവോടെ നടന്ന കൊലപതകമാണ് പെരിയയില്‍ നടന്നതെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി.ഇതിന്റെ പിന്നിലെ ഗുഢാലോചനക്കുടി പുറത്ത് കൊണ്ട് വന്നു കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നു ചെന്നിത്തല പറഞ്ഞു.