തിരുവനന്തപുരം: മെഗാ തിരുവാതിര വിവാധമായതിനു പിന്നാലെ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളന വേദിയിൽ ഗാനമേളയും. സമാപന സമ്മേളനത്തിന് മുന്നോടി ആയാണ് പ്രതിനിധികൾക്കും പ്രവർത്തകർക്കും ആയി ഗാനമേള നടത്തിയത്. ടി പി ആർ 30 ശതമാനത്തിനു മുകളിൽ നിൽക്കുന്ന ജില്ലയിൽ പൊതുപരിപാടികൾ പാടില്ലെന്ന കർശന നിർദേശം നിലനിൽക്കേ ആണ് ഗാനമേള നടത്തിയത്. പ്രതിനിധികൾകൊപ്പം പ്രാദേശിക നേതാക്കളും സംഘാടകരും റെഡ് വളന്റിയർമാരും ഗാനമേള ആസ്വദിച്ചു. ജില്ലയിൽ ഒരുതരത്തിലും ഉള്ള പൊതു പരിപാടിയും പാടില്ലെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഉള്ളപ്പോൾ ആണ് ഈ സംഭവം.
