ആലപ്പുഴ: ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ സിപിഎം അംഗത്തെ പുറത്താക്കി. വലിയമരം വെസ്റ്റ് ബ്രാഞ്ച് അംഗങ്ങളായ വിജയ കൃഷ്ണൻ, സിനാഫ് എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 45 ലക്ഷം രൂപയുടെ മയക്കുമരുന്ന് കടത്തിയ കേസിലെ പ്രതിയാണ് വിജയ കൃഷ്ണൻ. ഇയാളെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ലഹരിക്കടത്ത് കേസിലെ പ്രതിക്ക് വേണ്ടി ജാമ്യം നിന്ന സിനാഫിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.