കൊല്ലം: രക്തസാക്ഷി സ്മാരകത്തിന് പണം നൽകാത്തതിന് സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തിയതായി പ്രവാസിയുടെ പരാതി. അമേരിക്കയില്‍ താമസിക്കുന്ന കോവൂര്‍ സ്വദേശികളായ ദമ്പതികളാണ് പരാതിക്കാര്‍. വ്യവസായിയുടെ ബന്ധുവിനെ ഫോണില്‍ വിളിച്ചാണ് ഭീഷണി.
പണം നല്കാത്തതിനാല് ചവറ മുഖംമൂടിമുക്കിൽ 10 കോടി ചിലവാക്കി നിർമ്മിച്ച കൺവെൻഷൻ സെന്ററില്‍ കൊടി കുത്തുമെന്നാണ് ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിന്റെ ഫോണ്‍ സന്ദേശം. കണ്വെന്ഷന് സെന്ററിന്റെ ഉദ്ഘാടനം നടത്താനിരിക്കെയാണ് ഭീഷണി. സ്ഥാപനത്തോട് ചേര്‍ന്നുള്ള സ്ഥലം തരംമാറ്റാന്‍ അനുവദിക്കില്ലെന്നും ബിജു പറയുന്നുണ്ട്. ബിജുവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി.
Trending
- ഉത്സവത്തിനിടെ നൃത്തംചെയ്ത യുവാക്കൾതമ്മിൽ ഏറ്റുമുട്ടി, ഒരാൾക്ക് തലയിൽ വെട്ടേറ്റു
- സർഗയുടെ കാനം രാജേന്ദ്രൻ സാഹിത്യ പുരസ്കാരം സലിൻ മാങ്കുഴിക്ക്
- അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ) 2025 കമ്മിറ്റി നിലവിൽ വന്നു
- പ്രിയങ്ക വയനാട്ടില്‍ കോണ്‍ഗ്രസ് ബൂത്ത് നേതാക്കളെ കാണും
- എയര്‍ ഇന്ത്യ- സിയാല്‍ ചര്‍ച്ച വിജയം; ലണ്ടന്‍ സര്‍വീസ് നിര്‍ത്തില്ല
- ബഹ്റൈന്‍ നിയമമന്ത്രിയും ഇന്ത്യന്‍ അംബാസഡറും കൂടിക്കാഴ്ച നടത്തി
- ബഹ്റൈനില്‍ നിരോധിത ട്രോളിംഗ് വലകള്‍ ഉപയോഗിച്ച ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ അറസ്റ്റില്‍
- അനധികൃത കുടിയേറ്റക്കാരുമായുള്ള ആദ്യ വിമാനം അമൃത്സറിലിറങ്ങി