തിരുവനന്തപുരം: സി.പി.എം. കായംകുളം ഏരിയ കമ്മിറ്റി മുൻ അംഗവും ജില്ലാ പഞ്ചായത്തംഗവുമായ ബിപിന്‍ സി. ബാബു ബി.ജെ.പിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് നടക്കുന്ന ബി.ജെ.പി. സംസ്ഥാന സംഘടനാ പര്‍വം യോഗത്തിൽ ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗും സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ചേർന്നാണ് ബിപിന്‍ സി. ബാബുവിന് അംഗത്വം നല്‍കിയത്. ശോഭാ സുരേന്ദ്രന്, പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
കൂടുതല്‍ സി.പി.എം. നേതാക്കള്‍ ബി.ജെ.പിയിലേക്ക് വരുമെന്ന് കെ. സുരേന്ദ്രന് പറഞ്ഞു. ജി. സുധാകരനുള്‍പ്പെടെ പലർക്കും പാര്‍ട്ടിയില്‍ അതൃപ്തിയുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു.
വര്‍ഗീയ ശക്തികള്‍ സി.പി.എമ്മിനെ ഹൈജാക്ക് ചെയ്യുകയാണെന്ന് വിപിൻ സി. ബാബു പറഞ്ഞു. അതിന്റെ ഭാഗമാണ് ജി. സുധാകരനോടുള്ള അവഗണന. ഇതു സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന് കത്തു നല്‍കിയിരുന്നു. ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവെക്കും. പദവികള്‍ നോക്കിയല്ല ബി.ജെ.പിയില്‍ ചേരുന്നത്. അതൊക്കെ വന്നുചേരുന്നതാണ്. താൻ കുട്ടിക്കാലം മുതല്‍ പൊതുപ്രവര്‍ത്തന രംഗത്തുണ്ട് .
നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തു നടത്തുന്ന വികസനം എല്ലാവര്ക്കും അറിയാവുന്നതാണ്. സാധാരണക്കാര്‍ക്ക് ഉപകാരപ്രദമാകുന്ന നിരവധി പദ്ധതികള്‍ മോദി സര്‍ക്കാര്‍ കഴിഞ്ഞ പത്തു വര്‍ഷമായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ദേശീയപാത അതിന് ഉദാഹരണമാണ്. രാജ്യം ഭരിക്കുന്ന പാര്‍ട്ടി തീവ്ര വര്‍ഗീയ പാര്‍ട്ടിയാണെന്ന് തനിക്കു തോന്നിയിട്ടില്ലെന്നും ബിപിന്‍ പറഞ്ഞു.
Trending
- ബഹ്റൈനില്‍ യു.പി.ഡി.എയും യു.എന്‍. ഹാബിറ്റാറ്റും സംയുക്ത സുസ്ഥിര നഗര നവീകരണ ശില്പശാല നടത്തി
- കോഴിക്കോട്ട് പോലീസിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിൽ മോഷണം
- ബഹ്റൈനിൽ പത്താമത് വനിതാ തൊഴിലാളി സമ്മേളനം ആരംഭിച്ചു
- കൊല്ലം പ്രവാസി അസോസിയേഷൻ സ്നേഹസ്പർശം 15-മത് രക്തദാന ക്യാമ്പ് ശ്രദ്ധേയമായി
- കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വീട്ടിൽ മോഷണം; പ്രതികൾ പിടിയിൽ
- അദ്ധ്യാപികയെ വാഹനമിടിപ്പിച്ചു, സ്കൂൾ വിദ്യാർത്ഥികൾക്കു നേരെ അതിക്രമം: വയനാട്ടിൽ കോളേജ് അദ്ധ്യാപകനെ സസ്പെന്റ് ചെയ്തു
- ധനവിഭജനത്തിൽ കേരളത്തിന് അർഹമായ പരിഗണന ഉറപ്പാക്കണം; കെ.എൻ.ബാലഗോപാൽ
- റീല്‍സ് ചിത്രീകരണത്തിനിടെ സുഹൃത്തിന്റെ വണ്ടി കയറി ഇറങ്ങി യുവാവിന് ദാരുണാന്ത്യം