തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ഡ്രാക്കുളയാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരനെന്ന് സിപിഎം നേതാവ് എ കെ ബാലൻ. കോൺഗ്രസിനകത്ത് നിലനിൽക്കണമെങ്കിൽ സിപിഎമ്മിനെ അക്രമിച്ച് കീഴ്പെടുത്തണമെന്ന് സുധാകരൻ കരുതുന്നു. സുധാകരന്റെ ജൽപനങ്ങൾക്ക് മറുപടി പറയുന്നില്ലെന്നും ബാലൻ പറഞ്ഞു. കൊല്ലപ്പെട്ട ധീരജിന്റെ മാതാപിതാക്കളെ ബലാൻ സന്ദർശിച്ച ശേഷമായിരുന്നു ബാലന്റെ പ്രതികരണം.
