തിരുവനന്തപുരം: 75ാം സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്തി സിപിഎം. തിരുവനന്തപുരത്ത എകെജി സെന്ററിൽ പാർട്ടി സെക്രട്ടറി എ വിജയരാഘവനാണ് പതാക ഉയർത്തിയത്. സിപിഎമ്മിന്റെ സ്വാതന്ത്ര്യദിനാഘോഷത്തെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. പതാക ഉയർത്തലിന് ശേഷം വിജയരാഘവൻ കെപിസിസി അധ്യക്ഷൻ കെ സുധാകരന് മറുപടി നൽകുകയും ചെയ്തു. സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ച് അറിവില്ലാത്തത് കൊണ്ടാണ് കെ.സുധാകരൻ കമ്യൂണിസ്റ്റുകളെ വിമർശിക്കുന്നതെന്നും പതാക ഉയർത്തി അവസാനിപ്പിക്കലല്ല ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളെന്നും അദ്ദേഹം പറഞ്ഞു.
