മലപ്പുറം: രാഹുൽ ഗാന്ധിയെ പിന്തുണച്ച് സി.പി.എം സംസാരിക്കുന്നതിൽ ആത്മാർത്ഥതയില്ലെന്ന് മുസ്ലിം ലീഗ്. അതുകൊണ്ടാണ് പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നത്. രാഹുൽ ഗാന്ധിക്ക് വേണ്ടി ലീഗ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം തുടങ്ങി. സോഷ്യൽ മീഡിയയിൽ 10 ലക്ഷം പേർ രാഹുലിന്റെ ചിത്രം പ്രൊഫൈൽ ഫോട്ടോയാക്കും. ഏപ്രിൽ മൂന്നിന് വിമാനത്താവളങ്ങൾക്ക് മുന്നിൽ പ്രതിഷേധം നടത്തുമെന്നും മുസ്ലിം ലീഗ് അറിയിച്ചു.
സംസ്ഥാനത്തുടനീളം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. ഫേസ്ബുക്കിലിട്ട പ്രതിഷേധ പോസ്റ്റിനെതിരെ ബി.ജെ.പി നൽകിയ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തിരുന്നു.