ആലപ്പുഴ: ആലപ്പുഴയില്‍ നഗരസഭാ അധ്യക്ഷ തിരഞ്ഞെടുപ്പിന് എതിരെ നടന്ന പ്രതിഷേധ പ്രകടനത്തില്‍ സിപിഎം നടപടി എടുത്തു. മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കി. പി.പ്രദീപ്, സുകേഷ്, പി.പി.മനോജ് എന്നീ ബ്രാഞ്ച് സെക്രട്ടറിമാരെയാണ് പുറത്താക്കിയത്. പൊതുജനമധ്യത്തില്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് പുറത്താക്കൽ. പ്രകടനത്തില്‍ പങ്കെടുത്ത മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരും 11 അംഗങ്ങളും വിശദീകരണം നല്കാന് ജില്ലാ സെക്രട്ടറി നിർദ്ദേശിച്ചിരുന്നു.
നഗരസഭയിലെ മുതിര്‍ന്ന അംഗം കെ.കെ ജയമ്മയെ ഒഴിവാക്കി സൗമ്യരാജിനെ അധ്യക്ഷയാക്കിയതോടെയാണ് ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകര്‍ ആലപ്പുഴയിൽ പ്രതിഷേധ പ്രകടനം നടത്തിയത്. ജില്ലാ സെക്രട്ടേറിയറ്റംഗം പി പി ചിത്തരഞ്ജന് എതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രകടനം.