സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവോവാക്സീന് ഒക്ടോബറോടെ രാജ്യത്ത് നൽകി തുടങ്ങാനാകുമെന്ന് സിഇഒ അധർ പുനെവാല. കുട്ടികൾക്കുള്ള വാക്സീൻ അടുത്ത വർഷം ആദ്യ പകുതിയിൽ നൽകാനാകുമെന്നും അധർ പുനെവാല പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവിയ, ആഭ്യന്തര മന്ത്രി അമിത്ഷാ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് പുനെവാലയുടെ പ്രതികരണം. സർക്കാർ പൂർണ പിന്തുണ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് പുനെവാല വ്യക്തമാക്കി. വാക്സീൻ നിർമ്മാണത്തിന്റെ വേഗത കൂട്ടാനുള്ള നടപടികൾ കൂടിക്കാഴ്ച്ചയിൽ ചർച്ചയായെന്നാണ് സൂചന.
