തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5,376 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് രോഗികളുടെ എണ്ണം 5000 കടക്കുന്നത്. ഏറ്റവും ഉയർന്ന പ്രതിദിന വർധനയും ഇന്നാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 20 പേർക്ക് കൊറോണയെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് ജീവൻ നഷ്ടപ്പെട്ടു. 42,786 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 4,424 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. 640 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 99 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 2,590 പേർ ഇന്ന് രോഗമുക്തി നേടി.


