കൊല്ലം: കൊല്ലത്ത് കൊറോണ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. കൊട്ടാരക്കര കടലാവിള സ്വദേശിയായ രാമചന്ദ്രന് പിള്ളയാണ് (71) ആണ് മരിച്ചത്. മുംബൈയിലായിരുന്ന രാമചന്ദ്രന് പിള്ള കൊറോണ രോഗമുക്തി നേടി നാട്ടിലെത്തിയ ശേഷം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇതിനിടെയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
കൊറോണ പരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമെ ഇദ്ദേഹത്തിന് രണ്ടാമതും കൊറോണ വൈറസ് ബാധ ഉണ്ടായോയെന്ന കാര്യം സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.