ന്യൂഡല്ഹി: രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം വര്ധിക്കുന്ന സാഹചര്യത്തില് കേന്ദ്ര ആരോഗ്യമന്ത്രി മന്സുഖ് മാണ്ഡവ്യ അടിയന്തരയോഗം വിളിച്ചു. നാളെയാണ് യോഗം ചേരുക. രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്, മുന്കരുതല് നടപടികള് തുടങ്ങിയവ യോഗം വിലയിരുത്തും. ഓണ്ലൈനായി ചേരുന്ന യോഗത്തില് സംസ്ഥാന ആരോഗ്യമന്ത്രിമാര്, ആരോഗ്യ വകുപ്പ് സെക്രട്ടറിമാര്, കേന്ദ് ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥര്, കേന്ദ്രഭരണപ്രദേശങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുക്കണമെന്ന് നിര്ദേശിച്ചിട്ടുണ്ട്. കോവിഡിന്റെ പുതിയ വകഭേദമായ ജെഎന്.1 കേരളത്തില് സ്ഥിരീകരിച്ചിരുന്നു. ഡിസംബര് എട്ടിന് 79 വയസ്സായ സ്ത്രീയിലാണ് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. രാജ്യത്ത് കോവിഡ് കേസുകള് കൂടുന്നത് കണക്കിലെടുത്ത് സംസ്ഥാനങ്ങള്ക്ക് കേന്ദ്രസര്ക്കാര് നേരത്തെ ജാഗ്രതാ നിര്ദേശം നല്കിയിരുന്നു.
Trending
- ചരക്കുകൂലി കുടിശ്ശിക: ബഹ്റൈനിലെ ഷിപ്പിംഗ് കമ്പനിക്ക് കോടതി 46,000 ദിനാര് പിഴ ചുമത്തി
- ഔട്ടര് സ്പേസ് സെക്യൂരിറ്റി കോണ്ഫറന്സില് ബഹ്റൈന് സ്പേസ് ഏജന്സിയുടെ പങ്കാളിത്തം
- ബഹ്റൈന് കിരീടാവകാശി ജപ്പാന് സന്ദര്ശിക്കും
- 9 വര്ഷത്തിനു ശേഷമുള്ള വാഹനാപകട നഷ്ടപരിഹാര അവകാശവാദം കോടതി തള്ളി
- അടിസ്ഥാനസൗകര്യ വികസന പദ്ധതികള്ക്ക് രൂപം നല്കി കാപ്പിറ്റല് ട്രസ്റ്റീസ് ബോര്ഡ്
- സുസ്ഥിരതാ ഹാക്കത്തോണ് സമാപിച്ചു
- റോയല് യൂണിവേഴ്സിറ്റി ഓഫ് വിമനില് അക്കൗണ്ടിംഗില് ബിസിനസ് അഡ്മിനിസ്ട്രേഷന് ബാച്ചിലേഴ്സ് ബിരുദം ആരംഭിക്കും
- വിജില് തിരോധാന കേസ്: മൃതദേഹത്തിനായി സരോവരത്ത് തെരച്ചില് നാളെയും തുടരും