റിപ്പോർട്ട്: ടി പി ജലാല്‍
മലപ്പുറം: ഇന്ന് മലപ്പുറം ജില്ലയില്‍ കോവിഡ് രോഗബാധ 580 പേര്‍ക്ക് സ്ഥിരീകരിച്ചു. ഇന്ന് വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായവര്‍ 457 പേരാണ്. 547 പേര് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായിട്ടുണ്ട്. ഇതില്‍ ഒരാള്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ്. അതേസമയം 26 പേര് ഉറവിടമറിയാതെ രോഗബാധിതരായവരാണ്. അഞ്ച് പേര് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 5122 പേര് ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നുണ്ട്. കോവിഡ് പ്രത്യേക ആശുപത്രികളില്‍ 410 പേര് ചികിത്സയിലുണ്ട്. 65,465 പേര് ആകെ നിരീക്ഷണത്തിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 487 ആണ്. 86,471 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.