മനാമ.നീണ്ട സമ്മർദ്ദങ്ങൾക്കൊടുവിൽ ഗൾഫ് രാജ്യങ്ങളിലടക്കം കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ ഒഴിപ്പിച്ചു കൊണ്ടു പോകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ ജനത കൾച്ചറൽ സെന്റർ സ്വാഗതം ചെയ്തു . എന്നാൽ മടങ്ങി പോകുന്നവരുടെ വിമാനടിക്കറ്റ് ചിലവ് സ്വയം വഹിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം നിലവിലെ സാഹചര്യത്തിൽ പ്രവാസികൾക്ക് താങ്ങാനാവില്ല. ജോലിനഷ്ടപെട്ടവർ വിസാകാലാവധി കഴിഞ്ഞവർ, പൊതുമാപ്പ് ലഭിച്ചവർ, ജയിൽ മോചിതർ എന്നവരടക്കമുള്ള കുടുങ്ങിക്കിടക്കുന്ന പ്രവാസികൾ ഭക്ഷണത്തിനും മരുന്നിനും ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്. കോവിഡ് മഹാമാരി പശ്ചാത്തലത്തിൽ ഇവരെ സൗജന്യമായി നാട്ടിലെത്തിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജെ.സി സി ഭാരവാഹികളായ സിയാദ് ഏഴംകുളം, നജീബ് കടലായി, മനോജ് വടകര എന്നിവർ ആവശ്യപ്പെട്ടു. വി പി സിംഗ് നേതൃത്വം നൽകിയ ജനതാദൾ സർക്കാർ കുവൈറ്റ് യുദ്ധകാലത്ത് ഗൾഫിൽ നിന്ന് രണ്ടു ലക്ഷം ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തി ച്ചത്.ചൈന, യൂറോപ്പ്, ഇറാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യക്കാരെ സൗജന്യമായി ഒഴിപ്പിച്ചു കൊണ്ടു വന്ന സർക്കാർ ഗൾഫിലെ പ്രവാസികളിൽ നിന്ന് ഉയർന്ന ടിക്കറ്റ് ചാർജ് ഈടാക്കുന്ന ഇരട്ടത്താപ്പ് അനുവദിക്കാനാവില്ല. സർക്കാർ തീരുമാനം വൈകിയതിനാൽ എത്ര വിലപ്പെട്ട ജീവനുകളാണ് ഗൾഫിൽ പൊലിയാനിടയായത്.
Trending
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു