മലപ്പുറം : കണ്ടെയ്ന്മെന്റ് സോണില്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്ക് അരലക്ഷം രൂപ പിഴകണ്ടെയ്ന്മെന്റ് സോണ്‍ നടപടികള്‍ നീട്ടിയ കോട്ടക്കലില്‍ ഏഴു കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 128 പേരാണ് കോവിഡ് ബാധിതരായത്.94 പേര് ചികിത്സയിലാണ് നിയന്ത്രണങ്ങള്‍ തുടരുമെന്ന അറിയിപ്പ് ലഭിച്ചതോടെ പൊലീസ് പരിശോധന കൂടുതല്‍ കര്‍ശനമാക്കി. ഹെല്‍മറ്റും മാസ്ക്കും സാമൂഹിക അകലവും പാലിക്കാത്തവര്‍ക്കെതിരെ പൊലീസ് പിടികൂടി പിഴയിട്ടു.അരലക്ഷം രൂപയാണ് പിഴയിനത്തില്‍ ഈടാക്കിയത്. ഇന്‍സ്പെക്ടര്‍ കെ.ഒ. പ്രദീപ്, എസ്.െഎ റിയാസ് ചാക്കീരി, എസ്.ഐ ഷാജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍.ക്ലസ്റ്റര്‍ രൂപപ്പെട്ട സാഹചര്യത്തിലാണ് കഴിഞ്ഞയാഴ്ച കോട്ടക്കലിനെ കണ്ടെയ്ന്മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത്. നഗരസഭയിലെ 32 വാര്‍ഡുകളെയും ഉള്‍പ്പെടുത്തി നേരത്തേ ഏഴ് ദിവസത്തേക്കായിരുന്നു നടപടികള്‍. എന്നാല്‍, രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ സോണ്‍ നിയന്ത്രണങ്ങള്‍ നീട്ടിയത്.
Trending
- കെ. ഗോപിനാഥ മേനോന് ഡോക്ടറേറ്റ്
- കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ”എ പ്രഗനന്റ് വിഡോ” മത്സരവിഭാഗത്തില്‍
- വാഹനത്തില്‍ നാലര വയസുകാരന്റെ മരണം: പ്രതി കുറ്റം സമ്മതിച്ചു
- വാഹനാപകടമരണം: ഗള്‍ഫ് പൗരന് രണ്ടു വര്‍ഷം തടവ്
- വേഗതയുടെ വിസ്മയം കാഴ്ചവെച്ച് അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ട് ഉദ്ഘാടന മത്സരം
- മുഖ്യമന്ത്രി പിണറായി വിജയനെ ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും
- ബിസിനസ് ടൂറിസം: ബി.ടി.ഇ.എ. ശില്പശാലകള്ക്ക് തുടക്കമായി