തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ 59 പേർക്കാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരിക്കുന്നത്. തൊണ്ണൂറ്റിയൊൻപതു പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് 59 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് ജയിലിലെ മുഴുവൻ അന്തേവാസികൾക്കും കോവിഡ് പരിശോധന നടത്താൻ തീരുമാനിച്ചു. കഴിഞ്ഞദിവസം ജയിലിലെ 71 വയസ് പ്രായമുള്ള തടവുകാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് ജയിലിലെ അന്തേവാസികൾക്ക് ആന്റിജൻ പരിശോധന നടത്തിയത്. അതേസമയം, രോഗം ആദ്യം സ്ഥിരീകരിച്ച തടവുകാരന്റെ ഉറവിടം വ്യക്തമല്ല. തടവുകാർക്ക് കൂടികോവിഡ് സ്ഥിരീകരിച്ചതോടെ തലസ്ഥാനത്ത് കടുത്ത ആശങ്കയാണ്.
https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE