തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 375 പേർ സമ്പര്‍ക്കം വഴിയാണ് രോഗ ബാധിതരായത്. തൃശ്ശൂരില്‍ 83 പേര്‍ക്കും, തിരുവനന്തപുരത്ത് 70 പേര്‍ക്കും, പത്തനംതിട്ടയില്‍ 59 പേര്‍ക്കും, കോഴിക്കോട് 42 പേര്‍ക്കും, കണ്ണൂരില്‍ 39 പേര്‍ക്കും, എറണാകുളത്ത് 34 പേര്‍ക്കും, മലപ്പുറത്ത് 32 പേര്‍ക്കും, കോട്ടയത്ത് 29 പേര്‍ക്കും, കാസര്‍കോട് 28 പേര്‍ക്കും കൊല്ലത്ത് 22 പേര്‍ക്കും ഇടുക്കിയില്‍ ആറ് പേര്‍ക്കും, പാലക്കാട് നാല് പേര്‍ക്കും, വയനാട് മൂന്ന് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
വിദേശത്തു നിന്നും എത്തിയ 31 പേര്‍ക്കും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തി 40 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 29 പേരുടെ ഉറവിടം വ്യക്തമല്ല. സംസ്ഥാനത്ത് ഇന്ന് കൊവിഡ് മൂലം രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി ആലിക്കോയ, എറണാകുളം വാഴക്കുളം സ്വദേശി ബീപാത്തു എന്നിവരാണ് മരിച്ചത്.
794 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 220, കൊല്ലം 83, പത്തനംതിട്ട 81, ആലപ്പുഴ 20, കോട്ടയം 49, ഇടുക്കി 31, എറണാകുളം 69, തൃശ്ശൂര്‍ 68, പാലക്കാട് 36, മലപ്പുറം 12, കോഴിക്കോട് 57 എന്നിങ്ങനെയാണ് രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 21,533 സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കി.