മനാമ: കൊവിഡ്-19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കുന്ന ആളുകൾക്ക് 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ലീഗൽ അഫയേഴ്സ് ഡയറക്ടറേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥൻ മേജർ ഡോ. അബ്ദുല്ല അൽബുഫ്ലാസ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് അണുബാധകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നത്.
നിലവിലെ പാൻഡെമിക് പ്രോട്ടോക്കോളുകൾ ലംഘിച്ച് മാളുകളിലേക്കോ സൗകര്യങ്ങളിലേക്കോ പ്രവേശനം നേടുന്നതിന്, തങ്ങളുടെ BeAware ആപ്പിൽ ‘ഗ്രീൻ ഷീൽഡ്’ വ്യാജമായി സൃഷ്ടിച്ച് ഉദ്യോഗസ്ഥരെ കബളിപ്പിക്കുന്നതിനെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഡിജിറ്റൽ തട്ടിപ്പ് നടത്തുന്നവർക്കും പി.സി.ആർ ടെസ്റ്റ് റിപ്പോർട്ടുകളിൽ കൃത്രിമം കാണിക്കുന്നവർക്കും ശിക്ഷ ബാധകമാണ്. കുറ്റകൃത്യത്തെ സഹായിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന കൂട്ടാളികൾക്കും ഇതേ ശിക്ഷ ലഭിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.