ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയ 1,02,22,525 ഡോസുൾപ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് 84,62,957 സെഷനുകളിലൂടെ ഇന്ത്യയിൽ കോവിഡ്-19 വാക്സിനേഷനുകളുടെ ആകെ എണ്ണം 87 കോടി (87,07,08,636) എന്ന നാഴികക്കല്ലു പിന്നിട്ടു.
ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്സിൻ ഡോസുകൾ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നൽകിയിട്ടുള്ളത്:
ആരോഗ്യപ്രവർത്തകർ
ഒന്നാം ഡോസ് 1,03,72,006
രണ്ടാം ഡോസ് 88,53,567
മുന്നണിപ്പോരാളികൾ
ഒന്നാം ഡോസ് 1,83,50,151
രണ്ടാം ഡോസ് 1,48,83,125
18-44 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 35,28,56,642
രണ്ടാം ഡോസ് 7,71,77,130
45-59 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 15,76,57,008
രണ്ടാം ഡോസ് 7,49,24,270
60നുമേൽ പ്രായമുള്ളവർ
ഒന്നാം ഡോസ് 10,03,78,855
രണ്ടാം ഡോസ് 5,52,55,882
ആകെ 87,07,08,636