എറണാകുളം: കോവിഡ് 19 രോഗത്തിന്റെ സമൂഹവ്യാപനം ഒഴിവാക്കുന്നതിനായി ബാങ്കുകളിൽ കർശന പെരുമാറ്റച്ചട്ടം ഉറപ്പാക്കും. രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബാങ്കുകൾ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ജില്ലാ പോലീസ് അധികാരികളും എറണാകുളം ജില്ലയിലെ ബാങ്ക് അധികൃതരും ചർച്ചചെയ്തു. ചർച്ചയിൽ ഉരുത്തിരിഞ്ഞ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ലീഡ് ബാങ്ക് മാനേജർ എസ്. സതീശ് ( യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ) ഇടപാടുകാരോട് അഭ്യർത്ഥിച്ചു.ബാങ്ക് ശാഖകളിലേക്കുള്ള സന്ദർശനം ഒഴിവാക്കാൻ കഴിയുന്നത്ര ഡിജിറ്റൽ ഇടപാടുകൾ നടത്തുക,ശാഖകളിലേക്കുള്ള സന്ദർശനം അടിയന്തിരവും ഒഴിവാക്കാനാവാത്തതുമായ ഇടപാടുകൾക്കായി പരിമിതപ്പെടുത്തുക.മുൻകൂട്ടിയുള്ള സമയക്രമം ഓൺലൈൻ ആപ്ലിക്കേഷനുകൾ വഴിയോ ഫോൺ വഴിയോ നേടുകയും അനുവദിച്ച സമയത്ത് ശാഖകൾ സന്ദർശിക്കുകയും ചെയ്യുക, പണ / ചെക്ക് ഇടപാടുകളുടെ കാലതാമസം ഒഴിവാക്കാൻ എല്ലാ വിശദാംശങ്ങളും മുൻകൂട്ടി പൂരിപ്പിച്ചതിനു ശേഷം ബാങ്ക് സന്ദർശിക്കുക,എടിഎം, സിഡിഎം, മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ പൂർണ്ണമായും ഉപയോഗപ്പെടുത്തുക. മാസ്ക് ഉപയോഗം, സാമൂഹിക അകലം പാലിക്കൽ, സാനിറ്റൈസർ ഉപയോഗം എന്നീ സർക്കാർ നൽകിയ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. സന്ദർശന രജിസ്റ്ററിൽ വ്യക്തിഗത വിശദാംശങ്ങൾ നൽകുക, ശരീര താപനില അളക്കുക,ബാങ്ക് പരിസരത്ത് പ്രവേശിക്കുന്നതിന് മുമ്പ് കൈകൾ ശുചിയാക്കുക എന്നീ നിർദ്ദേശങ്ങളും കർശനമായ പാലിക്കണം.
https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
ചുമ ,പനി, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ ബാങ്ക് സന്ദർശനം ഒഴിവാക്കണം. എ.ടി.എമ്മുകളും സിഡിഎമ്മുകളും സന്ദർശിക്കുമ്പോൾ തിരക്ക് ഒഴിവാക്കുക, സാമൂഹിക അകലം പാലിക്കുന്നതിനായി ക്യൂ സിസ്റ്റം സ്വീകരിക്കുക, മെഷീൻ ഉപയോഗിക്കുന്നതിന് മുമ്പും ശേഷവും കൈകൾ അണുവിമുക്തമാക്കാൻ സാനിറ്റൈസർ ഉപയോഗിക്കുക. എന്നീ നിർദേശങ്ങളും ഇടപാടുകാർ പാലിക്കണം.