കൊവിഡ് നിരീക്ഷണത്തിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ചാടിപോയ ഹരിയാന സ്വദേശിയെ കണ്ടെത്തി. തമ്പാനൂരിലെ ഒരു ഹോട്ടലില്‍ നിന്നാണ് ഇയാളെ കണ്ടെത്തിയത്. ജര്‍മ്മനിയില്‍ നിന്നും വന്ന ഇയാളെ ഇന്ന് ഉച്ചക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇയാള്‍ തിരുവനന്തപുരത്ത് എത്തിയത് കന്യാകുമാരിക്ക് പോകുന്നതിന് വേണ്ടിയാണെന്നാണ് വിവരം. ഇയാളുടെ കൂടെ ഇയാളുടെ സഹോദരനും ഉണ്ടായിരുന്നു. രോഗ സംശയം ഉണ്ടായതോടെ ഇരുവരെയും ഉച്ചയോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍, അവിടെ നിന്നും അധികൃതരുടെ കണ്ണ് വെട്ടിച്ച് ഇയാള്‍ ചാടിപോവുകയായിരുന്നു. ഇയാള്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് സൈബര്‍ സെല്‍ സഹായത്തോടെയാണ് ഇയാള്‍ ഉള്ള ഹോട്ടല്‍ കണ്ടെത്തിയത്.