കോവിഡ്-19 ബാധയില്‍ വൃദ്ധ ദമ്പതികള്‍ക്ക് അന്ത്യം. ഇറ്റലിയിലെ ആല്‍ബിനോ നഗരത്തിലെ ദമ്പതികള്‍ക്കാണ് കോവിഡ്-19 ബാധ രൂക്ഷമായത്. 86 വയസ്സുള്ള ലൂയിജി കരാരയും ഭാര്യ 82 വയസ്സുള്ള സെവേരാ ബലേറ്റിയുമാണ് ഒരേ ദിവസം മരണത്തിന് കീഴടങ്ങിയത്. 60 വര്‍ഷം നീണ്ട വിജയകരമായ ദാമ്പത്യം ഇരുവരുടേയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഏറെ അത്ഭുതമായിരുന്നു.
കോവിഡ്-19 ബാധയെ തുടര്‍ന്ന് നല്ല പനിയുണ്ടായിരുന്ന ഇരുവരും 8 ദിവസത്തോളം വീട്ടില്‍ത്തന്നെയായിരുന്നു. തുടര്‍ന്നാണ് ആരോഗ്യം മോശമായതിനാല്‍ ബെര്‍ഗാമോ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് മകന് ലൂക്കാ പറഞ്ഞു. ഇറ്റലിയിലെ ആശുപത്രികളിലെ സംവിധാനം തീര്‍ത്തും പരിതാപകരമാണെന്നും കോവിഡിനെ എങ്ങനെ ചികിത്സിക്കണമെന്നും അവര്‍ക്കറിയില്ല. ഏറ്റവും കുറഞ്ഞത് വരുന്ന രോഗികളെ എങ്ങനെ സ്വസ്ഥമാക്കി കിടത്താം എന്നതിലും അലംഭാവമാണെന്ന് കുറ്റപ്പെടുത്തി.