ചേർത്തല: ചേർത്തലയിൽ ദമ്പതികൾ ഷോക്കേറ്റ് മരിച്ച നിലയിൽ. ചേർത്തല മായിത്തറ ഭാഗ്യസദനത്തിൽ ഹരിദാസ്-65, ഭാര്യ ശ്യാമള-60 എന്നിവരെയാണ് വീടിനോട് ചേർന്നുള്ള ഷെഡിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ദേഹത്ത് വയർചുറ്റി സ്വയം ഷോക്കേൽപ്പിച്ചതാണെന്ന് സൂചന. തിങ്കളാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. റിട്ട. ടെലഫോൺ ജീവനക്കാരനാണ്. മരണ കാരണമെന്തെന്ന് വ്യക്തമല്ല. അർത്തുങ്കൽ പോലീസെത്തി അന്വേഷണം ആരംഭിച്ചു.
