കോഴിക്കോട്: തൊട്ടിൽപ്പാലത്ത് എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ. വടകര മേമുണ്ട സ്വദേശി ജിതിൻ ബാബു ഭാര്യ സ്റ്റെഫി എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 97 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ബംഗളുരുവിൽ നിന്ന് വടകരയിലേക്ക് എംഡിഎംഎ കടത്താനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. സംശയം തോന്നാതിരിക്കാൻ മകനെയും കാറിൽ ഇരുത്തിയായിരുന്നു എംഡിഎംഎ കടത്ത്. ഇവർ സഞ്ചരിച്ച കാറും തൊട്ടിൽപാലം പൊലീസ് പിടികൂടി. നാദാപുരം ഡിവൈഎസ്പി വി വി ലതീഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൊട്ടിൽപ്പാലം പൊലീസ് നടത്തിയ പരിശോധനയിലാണ് മയക്ക് മരുന്ന് വേട്ട .പ്രതികളെ വടകര നർക്കോട്ടിക് കോടതിയിൽ ഹാജരാക്കും.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു