കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കോടികളുടെ ലഹരി മരുന്ന് വേട്ട. കോടികള്‍ വിലവരുന്ന എംഡിഎംഎ, ബ്രൗണ്‍ ഷുഗര്‍ തുടങ്ങിയവാളുമായി കണ്ണൂരില്‍ ദമ്പതികൾ പിടിയിലായി. സംഭവവുമായി ബന്ധപ്പെട്ട് മുഴപ്പിലങ്ങാട് സ്വദേശി ബല്‍കിസ്, ഭര്‍ത്താവ് അഫ്സല് എന്നിവരാണ് പിടിയിലായത്.
പ്രതികളിൽ നിന്നും ഒന്നരക്കോടി രൂപയ്ക്ക് മുകളില്‍ വില വരുന്ന എംഡിഎംഎ കണ്ടെടുടുത്തു. രണ്ട് കിലോയോളം എംഡിഎംഎ, 67ഗ്രാം ബ്രൗണ്‍ ഷുഗര്‍, 7.5ഗ്രാം ഒപിയം എന്നിവയാണ് പിടിച്ചെടുത്തത്. ബാംഗ്ലൂരിൽ നിന്ന് ബസില്‍ കൊണ്ടു വന്ന തുണിത്തരങ്ങളുടെ പാക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍ കണ്ടെടുത്തത്.