കോഴിക്കോട്: ഒറിജിനലിനെ വെല്ലുന്ന വ്യാജ കറന്‍സികള്‍ വിപണിയില്‍ ഒഴുകുന്നു. തിരിച്ചറിയാനാവാതെ ജനം ബുദ്ധിമുട്ടുന്നു. നോട്ടുനിരോധനത്തിനുശേഷം കറന്‍സി നോട്ടുകള്‍ പല നിറത്തിലും രൂപത്തിലും ഇറങ്ങിയതിനാല്‍ ഇതുമായി ജനങ്ങള്‍ പൊരുത്തപ്പെട്ടുവരുന്നതിനിടെയാണ് വ്യാജ നോട്ടുകള്‍ വിപണിയിലിറങ്ങുന്നത്.10, 20, 50, 100 രൂപകളുടെ വ്യാജ കറന്‍സി നോട്ടുകളാണ് മാര്‍ക്കറ്റില്‍ സുലഭമായത്. വ്യാജ കറന്‍സി നോട്ടുകളില്‍ വഞ്ചിതരാവുന്നവരില് ഏറെയും ബസ് കണ്ടക്ടര്‍മാരും സ്ത്രീകളുമാണ്.
തിരക്കുള്ള ബസുകളില്‍ വ്യാജ നോട്ടുകള്‍ നല്കി യാത്രചെയ്യുന്നത് പതിവായിട്ടുണ്ട്. ചില തരത്തിലുള്ള മിഠായികള്ക്കൊപ്പവും കുട്ടികള്‍ക്ക് കളിക്കാന്‍ എന്ന നിലയില്‍ ഒറിജിനലിനെ വെല്ലുന്ന നോട്ടുകള്‍ ഫ്രീ ആയി നല്‍കുന്നുണ്ട്. ഇത്തരത്തില്‍ ലഭിക്കുന്നതും മാര്‍ക്കറ്റുകളില്‍ ചെലവഴിക്കുന്നുണ്ട്.പുത്തന്‍ നോട്ടുകളാണെങ്കില്‍ തിരിച്ചറിയാന്‍ നന്നേ ബുദ്ധിമുട്ടാണ്. മുഷിയുമ്പോഴാണ് വ്യാജനെ പലരും തിരിച്ചറിയുന്നത്.