സാൻ്റിയാഗോ: ഒടുവിൽ കൊറോണ വൈറസ് ഭൂമിയിലെ അവസാനത്തെ ഭൂഖണ്ഡത്തിലും എത്തി. ചിലിയൻ സൈനിക ക്യാംപിലുള്ള 58 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് അന്റാര്‍ട്ടിക്കയിലും കൊറോണ വൈറസ് എത്തിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. അന്റാര്‍ട്ടിക്കയിലെ ഒരു സൈനിക ബേസിലും ഒരു കപ്പലിലുമായി ഉണ്ടായിരുന്ന 58 സൈനികര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ചിലി സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
For Appointment Click: https://www.kimshealth.org/bahrain/muharraq/
അന്റാര്‍ട്ടിക്കയിലെ ജനറൽ ബെര്‍ണാഡോ ഓഹിഗിൻസ് റിക്കൽമെ ബേസിലുള്ള 36 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി ചിലി സൈന്യം തിങ്കളാഴ്ച അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെ ബിയോബിയോ പ്രദേശത്തിൻ്റെ ചുമതലയുള്ള ആരോഗ്യമന്ത്രി ചിലി നേവിയുടെ സെര്‍ജൻ്റ് ആൽഡിയ എന്ന കപ്പലിലുള്ള 21 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ച വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ റൊഡോള്‍ഫോ മാര്‍ഷ് മാര്ട്ടിൻ എയര്‍ ഫോഴ്സ് ബേസിലുള്ള ഒരാള്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതായി അന്റാര്‍ട്ടിക്കയിലെ ചിലിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന മഗല്ലനീസ് ഏരിയയയുടെ ചുമതലയുള്ള പ്രാദേശിക ആരോഗ്യ സെക്രട്ടറി എഡ്വേര്‍ഡോ കാസ്റഅറില്ലോ അറിയിച്ചു.
രോഗം സ്ഥിരീകരിച്ച ആദ്യ സംഘത്തിൽ 26 സൈനികാംഗങ്ങളും 10 സാധാരണക്കാരും ഉള്‍പ്പെടുന്നുണ്ടെന്നാണ് സൈന്യം അറിയിച്ചിട്ടുള്ളത്. അറ്റകുറ്റപ്പണികളുടെ ചുമതലുള്ള ഒരു സ്വകാര്യ കമ്പനിയുടെ ജീവനക്കാരാണ് ഇവര്‍. ഭൂമിയിൽ ഇതുവരെ കൊറോണ വൈറസ് എത്താത്ത സ്ഥലമെന്നായിരുന്നു അന്റാർട്ടിക്ക ഇതുവരെ അറിയപ്പെട്ടിരുന്നത്.