കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തിലായിരുന്ന യുവാവ് െെബക്ക് അപകടത്തില്‍ മരിച്ചു. ചാലക്കുടി മേച്ചിറ സ്വദേശി സുജിത്താണ് (30) മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ചികിത്സയിലായിരുന്നു.
മാര്‍ച്ച് 11 നാണ് സുജിത്ത് ദുബായില്‍ നിന്നും നാട്ടില്‍ എത്തിയത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ നിര്‍ദ്ദേശം അവഗണിച്ചാണ് ഇയാള്‍ സുഹൃത്തിനൊപ്പം പുറത്തിറങ്ങിയത്.
ഞായറാഴ്ച പുലര്‍ച്ചെ സുഹൃത്ത് അര്‍ജുനൊപ്പം സഞ്ചരിക്കുമ്പോഴാണ് ബൈക്ക് അപകടത്തില്‍പ്പെട്ടത്. ഇരുവരും സഞ്ചരിച്ച ബൈക്ക് മതിലില്‍ ഇടിയ്ക്കുകയായിരുന്നു. അര്ജുന് സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ഇയാളുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളുടെ സ്രവസാമ്പിളുകളുടെ ഫലം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിക്കുന്ന മുറയ്ക്കാകും സംസ്കാരം സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കുക