കൊറോണ വൈറസിനെ തടയാൻ നിർദേശങ്ങളുമായി യോഗ ഗുരു ബാബാ രാംദേവ്. കൊറോണ വൈറസ് ബാധയില്‍ ആരും പരിഭ്രാന്തരാകേണ്ട. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി യോഗ പരിശീലിക്കണമെന്നും പ്രകൃതിദത്തമായ ഒരു ജീവിതരീതി പിന്തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ശനമായും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയാണ് ഈ സന്ദര്‍ഭത്തില്‍ വേണ്ടത്.
പൊതുഇടങ്ങളില്‍ പോകുമ്പോൾ ശ്രദ്ധിക്കണം. സാനിറ്റൈസര്‍ കൈയില്‍ കരുതണം. മറ്റ് വ്യക്തികളില്‍ നിന്ന് അകലം പാലിക്കണം. വൈറസ് വ്യാപനവും അണുബാധയും തടയാന്‍ സ്വയം മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ബാബാ രാംദേവ് കൂട്ടിച്ചേർത്തു.