റോം: ഇറ്റലിയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാന്‍ ടിക്കറ്റെടുത്ത മലയാളികള്‍ ഉള്‍പ്പെടെ നാല്‍പ്പതോളം പേർ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നു. കൊറോണ വൈറസ് ബാധയില്ലെന്ന സാക്ഷ്യപത്രം നല്കിയാല് മാത്രമേ ഇന്ത്യയിലേക്ക് മടങ്ങാനാവൂ എന്ന കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന്റെ ഉത്തരവാണ് ഇവരുടെ യാത്രയ്ക്ക് വിലങ്ങുതടിയാവുന്നത്. വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇടപ്പെട്ടു.
മലയാളികളും കുട്ടികളും ഗര്ഭിണികളുമുള്പ്പെടെയുള്ള സംഘമാണ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. എന്നാല്‍ കൊറോണ വൈറസ് ബാധയില്ലെന്ന സാക്ഷ്യപത്രം നല്‍കാതെ ഇന്ത്യയിലേക്ക് വരാനാവില്ല.സാക്ഷ്യപത്രം നല്കിയാല് മാത്രം ഇന്ത്യയിലേക്ക് കൊണ്ടുവന്നാല്‍ മതിയെന്നാണ് വിമാനകമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്കിയ നിര്‍ദേശം. എന്നാല്‍ ഇറ്റലിയില്‍ ഇത്തരത്തിലൊരു സാക്ഷ്യപത്രം നല്‍കുന്നില്ല. നാട്ടിലെത്തിയാല്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന തരത്തില്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കാമെന്ന് വിമാനത്താവളത്തില്‍ കുടുങ്ങിയ സംഘം പറയുന്നു.