വിദേശ രാജ്യങ്ങളിൽ മരണപ്പെടുന്ന പ്രവാസികളുടെ കുടുംബങ്ങൾക്കു് കേന്ദ്ര- സംസ്ഥാന ഗവണ്മൻ്റുകൾ അടിയന്തര ധനസഹായം നൽകണമെന്ന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാമൂഹ്യ സംഘടനാ നേതാക്കൾ അവശ്യപ്പെട്ടു. ബഹ്റൈനിലെ സാമൂഹ്യ- മാദ്ധ്യമപ്രവർത്തകരുടെ വാട്ട്സ്ആപ്പ് കൂട്ടായ്മയായ പ്രാവാസി മിത്ര വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി നടത്തിയ ഓൺലൈൻ യോഗത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി.പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുടെ ശ്രദ്ധയിൽ പ്പെടുത്തുമെന്നുറപ്പു നൽകി. മുതിർന്ന മാദ്ധ്യമപ്രവർത്തകൻ റജിമോൻ കുട്ടപ്പൻ വിഷയം അവതരിപ്പിച്ചു. സിയാദ് ഏഴംകുളം മോഡറേറ്ററായിരുന്നു.പി.വി.രാധാകൃഷ്ണപിള്ള, അരുൾദാസ്,ഡോ.എബി വാരിക്കാട്, പി.ഉണ്ണികൃഷ്ണൻ, അഡ്വ.ജാഫർ ഖാൻ കേച്ചേരി, ഡോ. ഷാഫി മുഹമ്മദ്, ഫെയ്സൽ മഞ്ചേരി, കബീർ, സത്താർ കുന്നിൽ, അഡ്വ.നൗഷാദ്, ഇ.കെ ദിനേശൻ, മസ്ഹറുദീൻ, ആൽബർട്ട് അലക്സ്, ഏബ്രഹാം ജോൺ, ഡോ.സദർ അബ്ദുൽ റഷീദ്, ഗഫൂർ കൈയ്പമംഗലം, ഷാനിയാസ് കുന്നിക്കോട്, നാസർ, നജീബ് കടലായി, കോയ വേങ്ങര, കെ.ടി.സലീം, അബ്ദുൽ മജീദ് തെരുവത്ത്, എ.കെ.കാസിം, ജയേഷ്, ടെന്നിസൺ, സാനി പോൾ, നിസാർ കൊല്ലം, ഷിബു പത്തനംതിട്ട, കമാൽ മുഹയുദ്ദീൻ, മുസ്തഫ കുന്നുമ്മൽ, സലാഹുദീൻ റാവുത്തർ, ജഅഫർ മൈദാനി, അമൽദേവ്, എന്നിവർ വിവിധ രാജ്യങ്ങളിൽ നിന്ന് ചർച്ചയിൽ പങ്കെടുത്തു.
Trending
- നിക്ഷേപ സഹകരണം ശക്തമാക്കാന്‍ സൗദി-ബഹ്റൈന്‍ നിക്ഷേപ ഫോറം
- ബഹ്റൈന്‍ ആര്.എച്ച്.എഫിന് രണ്ട് ഐഡിയാസ് അറേബ്യ ഇന്റര്‍നാഷണല്‍ അവാര്‍ഡുകള്‍
- സി.ബി.ഐയോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണം; നവീന്‍ ബാബുവിന്റെ ഭാര്യ അപ്പീല്‍ നല്കി
- എയര്‍ ഇന്ത്യ വിമാനം 11 മണിക്കൂറോളം വൈകി; യാത്രക്കാര്‍ പ്രതിഷേധിച്ചു
- ബഹ്റൈന്‍ യുവാക്കളുടെ തൊഴിലവസരങ്ങള്‍: തൊഴില്‍ മന്ത്രാലയവും ഐ.പി.എയും ഖെബെറാത്ത് പരിപാടി നടത്തി
- ബഹ്റൈന്‍ രാജാവ് യു.എ.ഇയില്‍
- തമിഴ്നാട് ഗവർണർക്കെതിരെ സുപ്രീം കോടതി
- തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് എസ്എഫ്ഐ തീരുമാനിച്ചാൽ ചലിക്കില്ല; വെല്ലുവിളിച്ച് ആർഷോ