കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരൻ കുട്ടനെല്ലൂർ ഉത്സവത്തിൽ പങ്കെടുത്ത് നിരവധിപേരോടൊപ്പം സെൽഫിയെടുത്തതായി റിപ്പോർട്ട്. ഇയാളുമായി സമ്പർക്കത്തില്പെട്ടവർ ഉടൻ ബന്ധപ്പെടണമെന്ന് തൃശൂർ കോർപ്പറേഷൻ നിർദ്ദേശം നൽകി.
ബ്രിട്ടീഷ് പൗരനുമായി ഹസ്തദാനം നടത്തിയവരോ, സെൽഫിയെടുത്തവരോ , ഡാൻസ് ചെയ്തവരോ ഏതെങ്കിലും തരത്തിൽ സമ്പർക്കത്തില്പെട്ടവരോ ഉടൻ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ടോൾ ഫ്രീ നമ്പറായ 1056 അല്ലെങ്കിൽ 0487-2320466 എന്ന നമ്പരിൽ വിളിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
സ്ത്രീകൾ ഉൾപ്പെടെയുള്ളവർ വീഡിയോ എടുക്കുകയും ടിക്ടോക്കിൽ വീഡിയോ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തൽ. വീഡീയോ ദൃശ്യങ്ങൾ ആരോഗ്യവകുപ്പ് പരിശോധിച്ച് വരികയാണ്.