കൊറോണ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 11 തീരുമാനങ്ങൾ ബഹ്റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫപുറപ്പെടുവിച്ചു. മാർച്ച് 18 മുതൽ ഒരുമാസത്തേക്ക് നിയമം പ്രാബല്യത്തിൽ വരും.
1. പൊതു, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി സാധാരണപോലെ തുടരും
2. വാണിജ്യ, ഷോപ്പിംഗ് മാളുകൾ സാധാരണപോലെ പ്രവർത്തിക്കും
3. റെസ്റ്റോറന്റുകളിലെ സേവനങ്ങൾ ഡെലിവറിയും പാർസൽവിതരണവുമായി മാത്രമാക്കി
4. എല്ലാ സിനിമാശാലകളും ഒരു മാസത്തേക്ക് അടയ്ക്കും
5. സ്വകാര്യ കായിക കേന്ദ്രങ്ങൾ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, വിനോദ കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തലാക്കി
6. ഷീശ കഫേകൾ ഡെലിവറികൾക്കും ടേക്ക്അവേകൾക്കും മാത്രം തുറന്നിരിക്കും
7. സൂപ്പർമാർക്കറ്റുകളിലെ ആദ്യ ഒരു മണിക്കൂർ സമയം പ്രായമായവർക്കും ഗർഭിണികൾക്കുമായി അനുവദിക്കും
8. 20 ലധികം ആളുകളുള്ള ഒത്തുചേരൽ ഒഴിവാക്കുക, ആവശ്യമെങ്കിൽ മാത്രം വീട് വിടുക
9. കഴിവതും എല്ലാ യാത്രകളും ഒഴിവാക്കുക
10. ബഹറിനിൽ എത്തുന്ന എല്ലാ യാത്രക്കാരെയും 14 ദിവസത്തേക്ക് സ്വയം ക്വാറന്റൈൻ ഏർപ്പെടുത്തും
11. കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിരിക്കും.