മനാമ: ‘എന്‍ഹാന്‍സിംഗ് ഔട്ട്ഡോര്‍ സ്പെയ്സസ് കൂളിംഗ് ഇന്‍ ബഹ്റൈന്‍’ മത്സരത്തിലെ വിജയികളായ ടീമുകളുമായി ധനകാര്യ-ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സല്മാന് ബിന്‍ ഖലീഫ അല്‍ ഖലീഫ കൂടിക്കാഴ്ച നടത്തി. ബഹ്റൈന്‍ സര്‍വകലാശാലയുടെയും ബഹ്റൈന്‍ പോളിടെക്നിക്കിന്റെയും സഹകരണത്തോടെ മുനിസിപ്പാലിറ്റീസ്, കൃഷി മന്ത്രാലയമാണ് മത്സരം സംഘടിപ്പിച്ചത്.
യോഗത്തില്‍ മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക,് ജഡ്ജിംഗ് കമ്മിറ്റി മേധാവി ഡോ. റൗയ അല്‍ മന്നായി എന്നിവര്‍ പങ്കെടുത്തു.
മികച്ച മൂന്ന് ടീമുകളെ മന്ത്രി ആദരിച്ചു. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുന്നതില്‍ ബഹ്റൈന്‍ യുവാക്കളുടെ സൃഷ്ടിപരമായ കഴിവുകളെക്കുറിച്ചും ആഗോള വെല്ലുവിളികളെ നേരിടാന്‍ ഭാവി തലമുറകളെ സജ്ജമാക്കുന്ന നൂതനവും സാങ്കേതികവുമായ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രധാന പങ്കിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
ബഹ്റൈന്‍ സര്‍വകലാശാലയില്‍നിന്നും ബഹ്റൈന്‍ പോളിടെക്നിക്കില്നിന്നുമുള്ള 21 ടീമുകള്‍ പൊതുസ്ഥലങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും താപനില കുറയ്ക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. പരിസ്ഥിതി, സുസ്ഥിര രൂപകല്‍പ്പന എന്നിവയിലെ വിദഗ്ധരുടെ ഒരു പാനല്‍ നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി എന്‍ട്രികള്‍ വിലയിരുത്തി.
ഇസ ടൗണ്‍ മാര്‍ക്കറ്റിനായുള്ള സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന തണുപ്പിക്കല്‍ പദ്ധതിക്ക് ബഹ്റൈന്‍ സര്‍വകലാശാലയില്‍ നിന്നുള്ള പ്രൊഫസര്‍ അഹമ്മദ് യൂസിഫ്, ഡോ. അബ്ദുള്‍ വാഹിദ് ബദര്‍, വിദ്യാര്‍ത്ഥികളായ മുഹമ്മദ് അഹമ്മദ്, സുലൈമാന്‍ മുദാതിര്, തലാല്‍ മുഹമ്മദ്, ഫഹദ് അഹമ്മദ് എന്നിവര്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചു.
ഹമദ് ടൗണ്‍ നടപ്പാത തണുപ്പിക്കുന്ന വസ്തുക്കളും കാറ്റിനെ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങളും ഉപയോഗിച്ച് തണുപ്പിക്കാനുള്ള പദ്ധതിക്ക് ബഹ്റൈന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളായ സൈന്‍ അബ്ദുല്ല അല്‍-മഹ്മീദ്, ജെനാന്‍ റൈദ്, മുസ്തഫ വഈല്‍, ഇബ്രാഹിം മുഹമ്മദ്, സൈന്‍ അബ്ദുല്ല, ഡോ. ഒമൈമ അല്‍ അബ്ബാസി എന്നിവര്‍ രണ്ടാം സ്ഥാനം നേടി.
മാര്‍ക്കറ്റ് ഇടനാഴികളില്നിന്ന് ഉഷ്ണവായു നീക്കം ചെയ്യുന്നതിനുള്ള ഒരു സംവിധാനം ഉപയോഗിക്കുന്ന ഇസ ടൗണ്‍ മാര്‍ക്കറ്റിനായുള്ള സുസ്ഥിര തണുപ്പിക്കല്‍ നിര്‍ദ്ദേശത്തിന് ബഹ്റൈന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളായ മായ മൂസ അല്‍ സൈനി, ഇബ്രാഹിം ജമീല്‍, ജുമാന ഹിഷാം, ലക്ചറര്‍ മൊആതാസ് തയ്സീര്‍ സാലിഹ് എന്നിവര്‍ മൂന്നാം സ്ഥാനം നേടി.
Trending
- ‘ബസൂക്ക’യെയും ‘ലോക’യെയും മറികടന്ന് ‘സര്‍വ്വം മായ’; ആ ടോപ്പ് 10 ലിസ്റ്റിലേക്ക് നിവിന്‍
- ജി.സി.സി. തൊഴിലില്ലായ്മാ ഇന്‍ഷുറന്‍സ് പരിരക്ഷ: ബഹ്റൈന്‍ പാര്‍ലമെന്റില്‍ ചൊവ്വാഴ്ച വോട്ടെടുപ്പ്
- അറബ് രാജ്യങ്ങളില്‍ അരി ഉപഭോഗം ഏറ്റവും കുറവ് ബഹ്റൈനില്‍
- ഗ്രീന്‍ഫീല്‍ഡില്‍ ഷെഫാലിയുടെ വെടിക്കെട്ട്, എട്ട് വിക്കറ്റ് ജയം; ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്
- മേയറാവാന്‍ പോവുകയാണ്, ‘അഭിനന്ദനങ്ങള്‍….’മുഖ്യമന്ത്രി വി വി രാജേഷിനെ വിളിച്ചെന്ന പ്രചാരണത്തിലെ വാസ്തവം എന്ത്?
- 2030 കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയില്‍; അഹമ്മദാബാദ് വേദിയാകും
- ‘കട്ട വെയ്റ്റിംഗ് KERALA STATE -1’; ആഘോഷത്തിമിർപ്പിൽ ബിജെപി, മാരാർജി ഭവനിലെത്തിയ മേയർ കാറുകളുടെ ചിത്രം പങ്കുവച്ച് കെ സുരേന്ദ്രൻ
- തങ്കഅങ്കി ചാര്‍ത്തി ദീപാരാധന; ഭക്തിസാന്ദ്രമായി സന്നിധാനം

