ഈ കൊറോണ സമയത്തു പ്രവാസികളെ സർക്കാരുകൾ സൗജന്യമായി നാട്ടിലേക്ക് കൊണ്ടുപോകേണ്ട സമയത്താണ് നാം ഇന്ന് ചാർട്ടേർഡ് വിമാനത്തിനായും, സ്വന്തം പോക്കറ്റിലെ പണം നൽകിയിട്ടു വന്ദേ ഭാരത് മിഷനിൽ പോകാനായും അലയുന്നത്. ഇതിനൊന്നും തന്നെ ശക്തമായി പ്രതിക്ഷേധിക്കാൻ ആരെയും കണ്ടതുമില്ല. എംബസികളിലെ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് ഉൾപ്പടെ ഉള്ളപ്പോഴാണ് പ്രവാസികളുടെ ഈ ഗതികേട്.
ചാർട്ടേർഡ് വിമാനത്തിൻറെ വിഷയത്തിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ മാറ്റിവെച്ച് പ്രവാസികളായ നമുക്ക് എല്ലാവർക്കുംവേണ്ടി നാം തന്നെ പ്രവർത്തിക്കുകയാണ് ഇപ്പോൾ വേണ്ടത്. കാരണം മുഖ്യമന്ത്രി പറഞ്ഞിരിക്കുന്ന പോലെ ഒരിക്കലും സർവീസ് നടത്താൻ കഴിയില്ല. ഈ സാഹചര്യത്തിൽ വിവാദങ്ങൾ ഉണ്ടായാൽ ഈ യാത്രകൾക്ക് വിലക്കുണ്ടാകും.ബഹറിനിൽ നിന്നും 84 ദിനറാണ് കേരളത്തിലേക്ക് നിരക്ക്. ഇതിനേക്കാൾ വലിയ തുക കൊടുത്ത് നമ്മൾ നാട്ടിലോട്ട് പോകുന്നവരാണ് എന്നും പ്രതികരിക്കില്ലയെന്നും, അഥവാ പ്രതികരിച്ചാൽ ചായ കോപ്പയിലെ കൊടുക്കറ്റു പോലെയെന്നും എല്ലാ രാഷ്ട്രീയക്കാർക്കും അറിയാം.ഓരോ പാർട്ടിയിലെയും പ്രവാസി സംഘടന നേതാക്കൾ ഇതൊക്കെ തെറ്റാണു എന്ന് പറഞ്ഞു പ്രതികരിക്കില്ല….പറഞ്ഞാൽ അവരുടെ സ്ഥാനവും പ്രാഥമിക അംഗത്വവും വരെ പോകും…….ഇത്തരം സന്ദർഭങ്ങളിൽ അവരും മൗനവ്രതത്തിൽ ആയിരിക്കും…..അതുകൊണ്ടു അവരെയും കുറ്റം പറയാണ് ആകില്ല.
ഗൾഫ് എയർ ചാർട്ടേർഡ് വിമാനത്തിന് ബഹ്റൈനിൽ 18 ,500 ബഹ്റൈൻ ദിനാർ ആകുമെന്നാണ് ഏകദേശ കണക്ക്. ഇതുപ്രകാരം 136 യാത്രക്കാർക്കാണ് പോകാൻ കഴിയുക.അപ്പോൾ പോലും രണ്ടായിരത്തിൽ പരം ബഹ്റൈൻ ദിനാർ നഷ്ടത്തിലാണ്. മറ്റു മാർഗങ്ങളിലൂടെ ഇത് സംഘാടകർ കണ്ടെത്തേണ്ടി വരും. എന്തായാലും വിവാദങ്ങൾ ഇല്ലാതെ….ഉണ്ടാക്കാതെ….നമ്മുടെ പ്രവാസി സഹോദരങ്ങൾ നാട്ടിലേക്ക് എത്തട്ടെ…അതിനായി നമുക്ക് എല്ലാവര്ക്കും രാഷ്ട്രീയ വ്യത്യാസമില്ലാതെ,ഗ്രൂപ്പ് വ്യത്യാസമില്ലാതെ നമുക്ക് എല്ലാവർക്കും ഒന്നിച്ചു സപ്പോർട്ട് ചെയ്യാം…അങ്ങനെ നാട്ടിലേക്ക് ചികിത്സയും മറ്റുമായി പോകുന്നവർ പോകട്ടെ..അവശേഷിക്കുന്ന നമുക്ക് ഇവിടെ കാത്തിരിക്കാം…നമുക്ക് കാത്തിരിക്കാം, ആട്ടിൻതോലണിഞ്ഞു എത്തുന്ന ചെന്നായ്ക്കളായ രാഷ്ട്രീയ നേതാക്കളെ മത്സരിച്ചു സ്വീകരിക്കാനായി….