മനാമ: സോഷ്യൽ മീഡിയ പരസ്യങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള നിർദേശം ശൂറ കൗൺസിൽ അവലോകനത്തിനായി അയച്ചു. തലാൽ അൽ മന്നായിയുടെ നേതൃത്വത്തിൽ അഞ്ച് അംഗങ്ങളാണ് സർവിസ് കമ്മിറ്റിയുടെ അവലോകനത്തിനായി അയച്ചത്. സമൂഹമാധ്യമങ്ങളിലെ പരസ്യനിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവർക്ക് ഓരോ കുറ്റത്തിനും 1,000 ദീനാർവരെ പിഴ ചുമത്താനാണ് നിയമം ശിപാർശ ചെയ്യുന്നത്. മതങ്ങളെയോ വിശ്വാസങ്ങളെയോ വ്രണപ്പെടുത്തുകയോ ബൗദ്ധിക സ്വത്ത് ലംഘിക്കുകയോ ലൈസൻസില്ലാത്തതോ നിയമവിരുദ്ധമോ ആയ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുകയോ കുട്ടികളെ ചൂഷണം ചെയ്യുകയോ ചെയ്യുന്ന സോഷ്യൽ മീഡിയ പ്രൊഫൈൽ, പേജ്, ബ്ലോഗ്, എന്നിവയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യും. 500 ദീനാർ വരെ പിഴയും ചുമത്തും. ഇൻഫർമേഷൻ മന്ത്രിയാണ് ഇത് നിശ്ചയിക്കുന്നത്. ലാഭേച്ഛയില്ലാത്ത, ചാരിറ്റി, സന്നദ്ധ പരസ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ലൈസൻസ് ഫീസിൽ ഇളവ് നൽകാനും മന്ത്രിക്ക് അധികാരമുണ്ടായിരിക്കും. സോഷ്യൽ മീഡിയ വഴിയുള്ള വാണിജ്യ പരസ്യങ്ങളെ മാത്രമാണ് നിയമം ലക്ഷ്യമിടുന്നത്. ഓൺലൈൻ വിതരണക്കാരും സേവന ദാതാക്കളും വിൽപനക്കാരും നടത്തുന്ന അനുചിതവും നിയമവിരുദ്ധവും അധാർമികവുമായ പ്രവർത്തനങ്ങൾക്കെതിരെ വ്യാപകമായ പരാതി ലഭിച്ചിരുന്നു. വ്യാജമായ അവകാശവാദങ്ങൾ നിരത്തി അംഗീകാരമില്ലാത്ത മരുന്നുകൾ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യം നൽകി വിൽക്കുന്നത് വ്യാപക പരാതിക്കിടയാക്കിയിരുന്നു.
Trending
- ബഹ്റൈൻ കായിക ദിനത്തോടനുബന്ധിച്ചു എസ് എൻ സി എസ് കൂട്ട നടത്തം സംഘടിപ്പിച്ചു
- ബിഗ്സ് 2025ൽ ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് മൂന്നാം സ്ഥാനം
- ഓരോ പൗരന്റേയും ചികിത്സാചെലവ് കുറയ്ക്കും, അതിനായി കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം – പ്രധാനമന്ത്രി
- ഫോറടിച്ച് സെഞ്ച്വറി തികച്ച് കോഹ്ലി, പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ
- ഐ.വൈ.സി.സി ബുദയ്യ ഏരിയ ” കൃപേഷ് – ശരത് ലാൽ ” അനുസ്മരണവും ഏരിയ കൺവെൻഷനും, സംഘടിപ്പിച്ചു
- കാട്ടാന ആക്രമണം; ദമ്പതിമാർക്ക് ദാരുണാന്ത്യം
- ബഹ്റൈനിൽ വിശുദ്ധ റമദാൻ മാസത്തിലെ പ്രവൃത്തി സമയക്രമം: കിരീടാവകാശി സർക്കുലർ പുറപ്പെടുവിച്ചു
- ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില അപകടനിലയില്‍ തുടരുന്നതായി റിപ്പോര്‍ട്ട്