
മനാമ: ബഹ്റൈനിലെ ഗലാലിയിലെ ബഹ്റൈന്‍-കുവൈത്ത് ഹെല്‍ത്ത് സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മരാമത്ത് മന്ത്രാലയത്തിലെ നിര്‍മ്മാണം, പദ്ധതികള്‍, പരിപാലനം എന്നിവയുടെ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മറിയം അബ്ദുല്ല അമീന് അറിയിച്ചു. ഇത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ശൃംഖലയുടെ ഭാഗമാണ്.
പൗരര്‍ക്കും താമസക്കാര്‍ക്കുമുള്ള സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണ സംവിധാനത്തെ പിന്തുണയ്ക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനുള്ള മന്ത്രാലയത്തിന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി.
6,828 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പുതിയ സംവിധാനം രണ്ട് നിലകളുള്ള ഒരു പ്രധാന കെട്ടിടം ഉള്‍പ്പെട്ടതാണെന്ന് അവര്‍ പറഞ്ഞു. താഴത്തെ നിലയില്‍ 14 സ്പെഷ്യലിസ്റ്റ് ക്ലിനിക്കുകള്‍, 14 പരിശോധനാ മുറികള്‍, 12 കിടക്കകളുള്ള ഒരു അടിയന്തര യൂണിറ്റ് എന്നിവ ഉണ്ടായിരിക്കും. ഒന്നാം നിലയില്‍ മാതൃ-ശിശു ആരോഗ്യ വിഭാഗം, എട്ട് ദന്ത ക്ലിനിക്കുകള്‍, നിരവധി പിന്തുണാ, ഭരണ സേവനങ്ങള്‍ എന്നിവയുമുണ്ടാകും.
