കൊല്ലം: കരുനാഗപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി. യുഡിഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജാഥയ്ക്കിടയിലായിരുന്നു പോർവിളിയും കയ്യാങ്കളിയും. മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളിയിൽ നിലനിൽക്കുന്ന പ്രതിഷേധമാണ് കയ്യാങ്കളിയിൽ എത്തിയത്. യുഡിഎഫ് ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് ചെയർമാൻ ആർ ദേവരാജൻ, മണ്ഡലം പ്രസിഡൻ്റ് ജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പദയാത്ര സംഘടിപ്പിച്ചത്. പദയാത്ര ആലുംകടവിൽ എത്തിയതോടെ ഇരു ചേരികളായി പോർവിളിയും ഉന്തും തള്ളും ആരംഭിച്ചു. ജാഥയിൽ എത്തിയ വനിതകൾ ഉൾപ്പെടെയുള്ളവർ ഇതോടെ നാലു ഭാഗത്തേക്കും ചിതറി ഓടി. കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകൾ തമ്മിൽ വാക്ക് തർക്കത്തിലും കയ്യാങ്കളിയിലും എത്തി. ഏറെ പണിപ്പെട്ടാണ് പ്രവർത്തകർ ഇവരെ പിടിച്ചു മാറ്റിയത്. ജാഥാസ്വീകരണം നടത്താതെ പരിപാടി പെട്ടെന്ന് അവസാനിപ്പിച്ച് പിരിഞ്ഞു പോവുകയായിരുന്നു. സംഘർഷം സംബന്ധിച്ച വിഡിയോ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ് .
Trending
- രണ്ട് അറബ് യുവതികളെ ബഹ്റൈനില് കൊണ്ടുവന്ന് തടവിലാക്കി ഉപദ്രവിച്ച കേസില് വിചാരണ തുടങ്ങി
- ലെബനാനില് ബഹ്റൈന് വീണ്ടും എംബസി തുറക്കും
- ബഹ്റൈനില് 16 പുതിയ ധനകാര്യ സ്ഥാപനങ്ങള്ക്ക് ലൈസന്സ് നല്കി
- ‘ഏൽപ്പിച്ച ഉത്തരവാദിത്തം നാടിന് വേണ്ടി ആത്മാർത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണാ ജോർജ്’: പ്രശംസിച്ച് മന്ത്രി റിയാസ്
- ‘ബിന്ദുവിന്റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകും, ദൗർഭാഗ്യകരമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ ശക്തിപ്പെടുത്തും’: മുഖ്യമന്ത്രി
- ആശുറ: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന് നടപടി
- തലയരിഞ്ഞ് ആകാശ്ദീപും സിറാജും, ഇന്ത്യയുടെ ഹിമാലയന് സ്കോറിന് മുന്നില് പതറി ഇംഗ്ലണ്ട്; 3 വിക്കറ്റ് നഷ്ടം
- പഴയ വാഹനങ്ങൾക്കും ഇന്ധനം? ജനരോഷം കടുത്തതോടെ തീരുമാനം മാറ്റി, ഉത്തരവ് പിൻവലിക്കണമെന്ന് ദില്ലി സര്ക്കാര്