കോഴിക്കോട്: രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായവരെ കോൺഗ്രസ് പുറത്താക്കണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. എന്തുകൊണ്ടാണ് കോൺഗ്രസ് ഇത്തരക്കാരെ സംരക്ഷിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന കോൺഗ്രസ് പ്രവർത്തകർക്ക് ഇത് നാണക്കേടാണ്. സംഭവത്തിൽ സംഘടനാ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
എം.പി.യുടെ ഓഫീസിൽ ഗാന്ധിയുടെ ചിത്രം നശിപ്പിച്ച സംഭവത്തിൽ രാഹുൽ ഗാന്ധിയുടെ പേഴ്സണൽ അസിസ്റ്റന്റ് കെ.ആർ.രതീഷ്, ഓഫീസ് ജീവനക്കാരൻ എസ്.ആർ.രാഹുൽ, കോൺഗ്രസ് പ്രവർത്തകരായ കെ.എ.മുജീബ്, വി.നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.