നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിൽ പാർലമെന്റിൽ കോൺഗ്രസ് പ്രതിഷേധം. കോൺഗ്രസ് എംപിമാർ പ്ലക്കാർഡുകൾ ഉയർത്തി സഭയുടെ നടുത്തളത്തിലിറങ്ങി. പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭ നിർത്തിവെച്ചു. കേന്ദ്ര സർക്കാർ വേട്ടയാടുന്നുവെന്ന് ആരോപിച്ച് 12 പാർട്ടികൾ സംയുക്ത പ്രസ്താവന ഇറക്കിയിട്ടുണ്ട്. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നുവെന്ന് പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെത് പ്രതികാര നടപടിയാണെന്ന് കെസി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ ആരോപിച്ചു. ജനാധിപത്യ വിശ്വാസികൾ ആശങ്കാകുലരാണ്. സോണിയയുടെ ആരോഗ്യനില മോശമാണ്. ഹാജരാകുന്നത് നിയമം അനുസരിച്ചാണ്. എംപിമാരെ പോലും പ്രതിഷേധിക്കാൻ അനുവദിക്കാത്തത് പാർലമെന്റിൽ ഉന്നയിക്കും. എ.ഐ.സി.സി ഒന്നടങ്കം വളഞ്ഞാലും സമരം അവസാനിപ്പിക്കില്ലെന്നും വേണുഗോപാൽ പറഞ്ഞു.
Trending
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
- സോഷ്യൽ മീഡിയ ദുരുപയോഗം; 31കാരൻ അറസ്റ്റിൽ
- രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ 3 മണിക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
- ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു
- “തീരത്തടുത്ത്…. തിരികെ മടങ്ങിയ…. പനച്ചൂരാൻ” എ.കെ.സി.സി.യുടെ അക്ഷരക്കൂട്ട് സിനിമാതാരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും
- മരണത്തിലൂടെ അവർ ഒന്നായി; പ്രഫുല്ലയുടെ അന്ത്യാഭിലാഷം പോലെ മണിയുടെ അരികിൽ അന്ത്യനിദ്ര

