കോൺഗ്രസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലായ ‘ഇന്ത്യൻ നാഷണൽ കോൺഗ്രസ്’ അപ്രത്യക്ഷമായി. രണ്ട് ദശലക്ഷത്തിലധികം സബ്സ്ക്രൈബർമാരുള്ള ചാനൽ ചൊവ്വാഴ്ച രാത്രിയാണ് ഡിലീറ്റ് ചെയ്തത്. സംഭവത്തിന് പിന്നിൽ സാങ്കേതിക തകരാർ ഉണ്ടോ അതോ സൈബർ ആക്രമണമാണോ എന്ന് അന്വേഷിച്ചുവരികയാണെന്ന് കോൺഗ്രസ് സോഷ്യൽ മീഡിയ ടീം അറിയിച്ചു.
തങ്ങളുടെ യൂട്യൂബ് ചാനൽ ഡിലീറ്റ് ചെയ്തതായും സാങ്കേതിക തകരാർ മൂലമാണോ അതോ അട്ടിമറിയാണോ കാരണമെന്ന് അന്വേഷിച്ചുവരികയാണെന്നും കോൺഗ്രസ് വക്താക്കളും അറിയിച്ചു.