
മനാമ: ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷൻ (ബി.സി.എഫ്) ഇന്റർ-സ്കൂൾ കപ്പ് 2025 ജേതാക്കളായ ഇന്ത്യൻ സ്കൂൾ ടീമിനെ ഇന്ത്യൻ സ്കൂൾ ഭരണ സമിതി അഭിനന്ദിച്ചു. സ്കൂളിന് അവിസ്മരണീയ വിജയം നേടിക്കൊടുത്ത ടീമിലെ അംഗങ്ങൾ ഇവരാണ് : മുഹമ്മദ് ബേസിൽ (12Q), ജുഗൽ ജെ ബി(12J), രൺവീർ ചൗധരി (12I), ആശിഷ് ആചാരി (12D), ആരോൺ സേവ്യർ (12E), ധൈര്യ ദീപക് സാഗർ (11D), ഇഷാൻ മിസ്ട്രി (11R), വികാസ് ശക്തിവേൽ (11D), ഡാൻ എം വിനോദ് (10M), അയാൻ ഖാൻ (9G), നിഹാൽ ഷെറിൻ (10T), കാർത്തിക് ബിമൽ (10Q), അഭിഷേക് ഷൈൻ (10E), ബെനിറ്റോ ജോസഫ് അനീഷ് (9N), അങ്കിത് വിക്രം ഭായ് തങ്കി (11F), കിസ്ന കേതൻ ചന്ദ്രകാന്ത് കൻസാര (11D). ഫൈനലിൽ ന്യൂ മില്ലേനിയം സ്കൂളിനെതിരായാണ് ഇന്ത്യൻ സ്കൂൾ ഒമ്പത് വിക്കറ്റിന്റെ ഉജ്വല വിജയം നേടിയത്. ക്യാപ്റ്റൻ മുഹമ്മദ് ബാസിലിന്റെ തകർപ്പൻ സെഞ്ച്വറി വിജയത്തിൽ നിർണ്ണായകമായി. നാല് ഓവറിലധികം ബാക്കിനിൽക്കെ 176 റൺസ് പിന്തുടർന്നു നേടിയാണ് ഇന്ത്യൻ സ്കൂൾ വിജയ കിരീടമണിഞ്ഞത്. മുഹമ്മദ് ബാസിലാണ് മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയത്. മൊത്തം 11 സ്കൂളുകൾ മത്സരത്തിൽ പങ്കെടുത്തിരുന്നു. സ്കൂൾ കായിക അധ്യാപകനായ വിജയൻ നായരാണ് പരിശീലകൻ. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്കൂൾ & അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, ഫിസിക്കൽ എജ്യുക്കേഷൻ മേധാവി ശ്രീധർ ശിവ സാമിയ്യ എന്നിവർ വിജയിച്ച ടീമിനെയും പരിശീലകനെയും അഭിനന്ദിച്ചു.
