മക്ക: റമദാനിൽ തീർത്ഥാടകരുടെ തിരക്ക് വർധിച്ചതോടെ മക്കയിൽ ഗതാഗത നിയന്ത്രണം കർശനമാക്കി. ഹറമിനുള്ളിൽ തീർത്ഥാടകരുടെ നീക്കം നിയന്ത്രിക്കാൻ 500 ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഹറമിന് പുറത്തുള്ള പാർക്കിംഗ് സ്ഥലങ്ങളിൽ വാഹനം നിർത്തി അവിടെ നിന്ന് ബസുകളിലോ മറ്റോ ഹറമിന് സമീപമുള്ള പാർക്കിംഗ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകും. അവിടെ നിന്ന് ഹറമിലേക്ക് നടക്കണം.
ജിദ്ദ എക്സ്പ്രസ് വേയിലെ ശുമൈസി പാർക്കിങ്ങിൽ നിന്നു ബാബ് അലി സ്റ്റേഷൻ , മദീന റോഡിലെ അൽനവാരിയ സ്റ്റേഷനിൽ നിന്ന് ജർവൽ സ്റ്റേഷൻ, അല്ലൈത്ത് പാർക്കിങ്ങിൽ നിന്ന് പ്രിൻസ് മിത്അബ് സ്റ്റേഷനും അജ്യാദ് അൽമസാഫി സ്റ്റേഷനും, തായിഫ് റോഡിലെ അൽഹദാ പാർക്കിങിൽ നിന്ന് കിഴക്ക് ഭാഗത്തെ ജബൽ അൽകഅ്ബ സ്റ്റേഷനിലുമാണ് എത്തേണ്ടത്.