കണ്ണൂർ: സുഡാനില് സൈന്യവും അര്ദ്ധസൈനിക വിഭാഗവും തമ്മിലുള്ള സംഘർഷത്തിനിടെ കണ്ണൂർ സ്വദേശി വെടിയേറ്റ് മരിച്ചു.കണ്ണൂർ ആലക്കോട് നെല്ലിപ്പാറയ്ക്കടുത്തുള്ള കാക്കടവ് സ്വദേശി ആലവേലിൽ ആൽബർട്ട് അഗസ്റ്റിൻ (48) ആണ് കൊല്ലപ്പെട്ടത്.ഇന്നലെ രാത്രിയായിരുന്നു സംഭവം.ഫ്ളാറ്റിനുള്ളിൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ ജനൽവഴി വെടിയേൽക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.ദാല് ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനാണ് വിമുക്തഭടൻ കൂടിയായ ആല്ബര്ട്ട് അഗസ്റ്റിന്.ആറുമാസമായി സെക്യൂരിറ്റി മാനേജരായി ജോലി ചെയ്തു വരികയായിരുന്നു.
രണ്ടാഴ്ച മുൻപ് ഭാര്യ സൈബല്ലയും ഇളയ മകൾ മരീറ്റയും അവധിക്കാലം ചെലവിടാനായി ഇവിടെ എത്തിയിരുന്നു
ഇവർ സുരക്ഷിതരാണ്.മൂവരും നാട്ടിലേക്കു മടങ്ങാൻ ഇരിക്കെയാണ് സംഭവം
Trending
- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
- Gold Rate Today: എല്ലാ റെക്കോർഡുകളും തകർത്തു, സ്വർണവില റോക്കറ്റ് കുതിപ്പിൽ; വെള്ളിയുടെ വിലയും കുതിക്കുന്നു
- ബിഗ് ടിക്കറ്റ് – ഒരു ലക്ഷം ദിർഹംവീതം നേടി രണ്ട് മലയാളികൾ
- പാസ്പോർട്ട് വിട്ടു നൽകണം; ദിലീപ് കോടതിയിൽ അപേക്ഷ നൽകി, എതിർത്ത് പ്രോസിക്യൂഷൻ
- കോടതിക്ക് മുന്നിൽ ഭാവ വ്യത്യാസമൊന്നുമില്ലാതെ അവസാനമായി പൾസര് സുനി പറഞ്ഞത് ഒരൊറ്റ കാര്യം, ‘തനിക്ക് അമ്മ മാത്രമാണ് ഉള്ളത്’
- പുതുവർഷം കളറാകും; യുഎഇയിൽ അവധിയും വിദൂര ജോലിയും പ്രഖ്യാപിച്ചു, വമ്പൻ ആഘോഷ പരിപാടികൾ
- നടിയെ ആക്രമിച്ച കേസ് പരിഗണിക്കും മുമ്പേ ജഡ്ജി ഹണി എം. വർഗീസിന്റെ താക്കീത്; ‘സുപ്രീം കോടതി മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം’
- തെരഞ്ഞെടുപ്പില് കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്പ്പെടെ 2 പേര് പിടിയില്
