ജംഷഡ്പൂര്‍: ജാര്‍ഖണ്ഡ് മതവിഭാഗത്തിന്റെ പതാകയെ അവഹേളിച്ചു എന്നാരോപിച്ച് ഞായറാഴ്ചയാണ് ജംഷഡ്പൂര്‍ കദ്മ പൊലീസ് സ്റ്റേഷന് പരിധിയില്‍ സംഘര്‍ഷം ഉണ്ടായതിനെത്തുടർന്ന് പ്രദേശത്ത് 144 പ്രഖ്യാപിച്ചു. രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ജംഷഡ്പൂരില്‍ ഇന്റര്‍നെറ്റ് സേവനം താത്കാലികമായി റദ്ദാക്കി. റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് ആര്‍എഎഫ് ഉള്‍പ്പെടെയുള്ള സേനാംഗങ്ങളാണ് സംഘര്‍ഷ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്നത് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ് എന്ന് ജംഷഡ്പൂര്‍ പൊലീസ് സൂപ്രണ്ട് പ്രഭാത് കുമാര്‍ വ്യക്തമാക്കി.
രണ്ട് സംഘങ്ങളും പരസ്പരം കല്ലെറിയുകയും വിവിധ വസ്തുക്കള്‍ അഗ്നിക്ക് ഇരയാക്കുകയും ചെയ്തു തീവയ്പ്പില്‍ നിരവധി നാശനഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് സുരക്ഷ സേനയെ വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയില്‍ എടുത്തതായും, പ്രദേശത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ ചില സമിതികളുമായി ചര്‍ച്ച ആരംഭിച്ചിട്ടുണ്ടെന്നും സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന തെറ്റായ കാര്യങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കരുത് എന്നും, വിഷയത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും ഡെപ്യൂട്ടി കമ്മിഷണർ വിജയ ജാദവ് അറിയിച്ചു.