ഡൽഹി: പള്ളികളിലെ കുമ്പസാരം നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹർജി നൽകി. വിശ്വാസികളുടെ കുമ്പസാര രഹസ്യങ്ങൾ പുരോഹിതൻന്മാർ ദുരുപയോഗം ചെയ്യുന്നു എന്ന പരാതിയിലാണ് ഹര്‍ജി നൽകിയിരിക്കുന്നത്. മലങ്കര സഭയിലെ രണ്ട് വിശ്വാസികളാണ് റിട്ട് ഹർജി സുപ്രിം കോടതിയിൽ നൽകിയിരിക്കുന്നത്. മലങ്കരസഭയ്ക്ക് കീഴിലെ പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
കുമ്പസാരം ഒരു വിശ്വാസിയെ സംബന്ധിച്ചോളം സ്വകാര്യതയെന്ന മൗലികാവകാശത്തെ ഇല്ലാതാക്കുന്നു. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാൻ കുമ്പസാര രഹസ്യം ദുരുപയോഗം ചെയ്യുന്നു. പണം തട്ടിയെടുക്കാനും, മനുഷ്യത്വം ഇല്ലാത്ത പ്രവർത്തനങ്ങൾക്കും കുമ്പസാര രഹസ്യം മറയാക്കി പ്രവർത്തിക്കുന്നു. അതിനാൽ കുമ്പസാരം നിരോധിക്കണമെന്നാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.